കണ്ണൂർ: പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്പയിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് വസ്തുക്കളും ഉല്പാദിപ്പിക്കുന്നവര്ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലതല അവലോകന യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനതല ആൻറി പ്ലാസ്റ്റിക് വിജിലന്‍സ് ടീമുകള്‍ പരിശോധന ശക്തമാക്കും. വിജിലന്‍സ് ടീമുകള്‍ രൂപവത്കരിക്കാത്ത എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജനുവരി 31നകം ടീമുകള്‍ രൂപവത്കരിക്കും. താലൂക്ക് -ജില്ലതലങ്ങളിലും ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കും.