ഞായറാഴ്ചരാത്രി പൂർണ ചന്ദ്രഗ്രഹണമുണ്ടാകുമെന്ന് ശാസ്ത്രസാങ്കേതിക മ്യൂസിയം അധികൃതർ അറിയിച്ചു. ഇന്ത്യയിലുടനീളം ദൃശ്യമാകു ന്ന ചന്ദ്രഗ്രഹണം കേരളത്തിൽ രാത്രി 9.57-ന് ആരംഭിച്ച് 11-ന് പൂർണഗ്രഹണമായി മാറും. രാത്രി 12.20-ഓടെ പൂർണഗ്രഹണം അവസാനിക്കുകയും 1.25-ഓടെ ചന്ദ്രഗ്രഹണം പൂർത്തിയാകുകയും ചെയ്യും. പൂർണ ചന്ദ്ര ഗ്രഹണമായതിനാൽ ഈ പ്രതിഭാസം നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ സുരക്ഷിതമായി കാണാമെന്നും മ്യൂസിയം അധികൃതർ അറിയിച്ചു. ഇന്ത്യയിൽനിന്നു കാണാനാകുന്ന അടുത്ത പൂർണ ചന്ദ്രഗ്രഹണം 2028 ഡിസംബർ 31-നായിരിക്കും.
ഞായറാഴ്‌ച പൂർണ ചന്ദ്രഗ്രഹണം
