ലഹരി കടത്ത് തടയാൻ കൂട്ടുപുഴയിൽ എക്സൈസിൻ്റെ കർശന പരിശോധന.ഇരിട്ടി സർക്കിൾ ഓഫീസ്, പേരാവൂർ, മട്ടന്നൂർ, ഇരിട്ടി, കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് , എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ, തുടങ്ങിയ ഓഫീസുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.അന്തർ സംസ്ഥാന ബസുകൾ, ചരക്ക് വാഹനങ്ങൾ എന്നിവ കർശന പഠിശോധനക്ക് വിധേയമാക്കി. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീഷ് കുമാർ നേതൃത്വം നൽകി. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.രജിത്ത്, കണ്ണൂർ എക്സൈസ് നാർക്കോട്ടിക് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർകെ. അബ്ദുൾ അഷറഫ്, ഇരിട്ടി ഇൻസ്പെക്ടർ ഇ പി ബിപിൻ, പേരാവൂർ ഇൻസ്പെക്ടർ പി ടി യേശുദാസ്, മട്ടന്നൂർ ഇൻസ്പെക്ടർ ലോതർ പെരേര എന്നിവരും ഉണ്ടായിരുന്നു.
ലഹരിക്കടത്ത് തടയാൻ കൂട്ടുപുഴയിൽ എക്സൈസ് സംയുക്ത പരിശോധന നടത്തി

