സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം സ്വദേശി ദീപക്കാണ് മരിച്ചത്. ദീപക്ക് ബസിൽ വച്ച് യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ദീപക്കിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു.തിരക്കുള്ള ബസിൽ കയറി ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി ദീപകിനെതിരെ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു. ബസ്സിൽ നിന്നും യുവതി ചിത്രീകരിച്ച ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമത്തിൽ വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തു.
ബസിൽ നിന്നും ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

