വിളപ്പില്‍ശാല ചികിത്സാ നിഷേധം: ‘ജീവനക്കാർ ഉറക്കത്തിൽ ആയിരുന്നു, നടപടി വേണം; മരിച്ച ബിസ്മീറിൻ്റെ ഭാര്യ


തിരുവനന്തപുരം; ശ്വാസതടസത്തെ തുടര്‍ന്ന് തിരുവനന്തപുരം കൊല്ലങ്കോണം സ്വദേശി ബിസ്മീര്‍ മരിച്ച സംഭവത്തില്‍ വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടി ആരോഗ്യവകുപ്പ് . ആരോഗ്യ വകുപ്പ് ഡയറക്ടറാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്. ആശുപത്രിയില്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തേണ്ടത് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യം. ആശുപത്രിയുടെ ഗ്രില്ല് അകത്തുനിന്ന് പൂട്ടിയതിനെ തുടര്‍ന്ന് പത്ത് മിനിട്ടില്‍ അധികമാണ് ആശുപത്രി വരാന്തയില്‍ ബിസ്മീറിനും ഭാര്യക്കും കാത്തുനില്‍ക്കേണ്ടി വന്നത്. നിലവിളിച്ചു കരഞ്ഞിട്ടും ആശുപത്രി അധികൃതര്‍ സഹായിച്ചില്ലെന്നും ബിസ്മിറിന്റെ ഭാര്യ ജാസ്മിന്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് സഹോദരനും പറയുന്നു. ഈമാസം 19ന് പുലര്‍ച്ചയാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ബിസ്മീറിനെ വിളപ്പില്‍ശാലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്നത്. ശേഷം ഓക്‌സിജന്‍, സി പി ആര്‍ നെബുലൈസേഷന്‍ എന്നിവ നല്‍കാന്‍ തയ്യാറായില്ലെന്നാണ് കുടുംബം ഇപ്പോഴും ആവര്‍ത്തിക്കുന്നത്. നീതി വേണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.


Leave a Reply

Your email address will not be published. Required fields are marked *