ഇന്റേണല്‍ മെഡിസിന്‍ പരിശീലനത്തില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് ആഗോളതലത്തില്‍ ഒന്നാം സ്ഥാനം.


കണ്ണൂര്‍ : ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ ട്രെയിനിംഗ് പ്രോഗ്രാമിനെ(ഐ എം ജി സ്റ്റേജ് 1 – യുകെ) ആഗോളതലത്തിലെ ഏറ്റവും മികച്ച ട്രെയിനിംഗ് പ്രോഗ്രാമായി തെരഞ്ഞെടുത്തു. യു കെ യിലെ ജോയിന്റെ രോയല്‍ കോളേജ് ഓഫ് ഫിസിഷന്‍സ് ട്രെയിനംഗ് ബോര്‍ഡ് (JRCPTB) 2005ല്‍ ലോകമെമ്പാടുമുള്ള ട്രെയിനിംഗ് പ്രോഗ്രാമുകളെ വിശകലനം ചെയ്തുകൊണ്ട് നടത്തിയ സര്‍വ്വെയിലാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. യു. കെ. യിലെ തന്നെ നിരവധി ആശുപത്രികള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്രെയിനിംഗ് സെന്ററുകളെ ഉള്‍പ്പെടെ പരിശോധനാ വിധേയമാക്കിയതില്‍ നിന്നാണ് ആസ്റ്റര്‍ മിംസ് കണ്ണൂരിന് ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ സാധിച്ചത്. ആസ്റ്റര്‍ മിംസ് കണ്ണൂരിന്റെ അക്കാദമിക് പരിശീലന രംഗത്ത് വലിയ വഴിത്തിരിവിനാണ് ഈ നേട്ടം കാരണമാകുന്നത് എന്ന് കോഴ്‌സ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച കേരള ക്ലസ്റ്റർ മെഡിക്കൽ ഡയറക്ടർ, ആസ്റ്റർ ഡി എം ഹെൽത്കെയർ ഡോ സൂരജ് കെ എം പറഞ്ഞു.പരിശീലനവുമായി ബന്ധപ്പെട്ടുള്ള പാഠ്യപദ്ധതികളുടെ രൂപകല്‍പ്പനയില്‍ നടത്തുന്ന സൂക്ഷ്മത, പരിശീലന സംവിധാനങ്ങളുടെ ഫലപ്രാപ്തിയും ശാസ്ത്രീയതയും, ക്ലിനിക്കല്‍ മേഖലയിലെ മികവ്, വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ പഠന സമീപനം എന്നിവയെല്ലാം വിലയിരുത്തിയാണ് ജെ ആര്‍ സി പി ടി ബി കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ച സെന്ററായിട്ടുള്ള അംഗീകാരം നല്‍കിയത്.ബെഡ്സൈഡ് ടീച്ചിംഗിലെ മികവ്, തെളിവ് അടിസ്ഥാനമാക്കിയുള്ള ചികിത്ിസാ രീതികള്‍, പരീക്ഷാകേന്ദ്രീകൃതമാ സമഗ്ര പരിശീലനം, പരിചയ സമ്പന്നരും സ്വയം സമര്‍പ്പിതരുമായ അദ്ധ്യാപകര്‍, അക്കാദമിക് വളര്‍ച്ചയ്ക്ക് അനുയോജ്യമായ സ്ഥാപനത്തിന്റെ അന്തരീക്ഷം എന്നിവയെല്ലാം മികവിനുള്ള മാനദണ്ഡങ്ങളായി പരിഗണിക്കപ്പെട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് തുടര്‍ച്ചയായി നല്‍കുന്ന പരിശീലനങ്ങളും, മികച്ച അക്കാദമിക് റിസല്‍ട്ടുകളും, അന്താരാഷ്ട്ര തലത്തിലുള്ള പരിശീലന മാനദണ്ഡങ്ങളും ആസ്റ്റര്‍ മിംസ് കണ്ണൂരിന്റെ നേട്ടങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് അക്കാദമിക് ഡയറക്ടര്‍ ഡോ. പ്ലേസിഡ് സെബാസ്റ്റ്യന്‍, ഐ എം ടി സ്റ്റേജ് വണ്‍ യു കെ യുടെ ട്രയിനിംഗ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ഹനീഫ് എം, ഡെപ്യൂട്ടി ട്രെയിനിംഗ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ശബ്‌ന എന്നിവര്‍ പറഞ്ഞു


Leave a Reply

Your email address will not be published. Required fields are marked *