വി കുഞ്ഞികൃഷ്ണന് എഴുതിയ ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. വൈകീട്ട് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലാണ് പുസ്തകത്തിന്റെ പ്രകാശനം നടക്കുക. ജോസഫ് സി മാത്യു, ഡോ. വി.എസ് അനില്‍കുമാറിന് നല്കി പ്രകാശനം നിര്‍വഹിക്കും. ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധനരാജ് രക്തസാക്ഷി ഫണ്ട് അടക്കമുള്ള വിഷയങ്ങളില്‍ നടന്ന സാമ്പത്തിക തിരിമറി സംബന്ധിച്ച വിശദാംശങ്ങള്‍ പുസ്തകത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ പുസ്തക പ്രകാശനം ഇന്ന്

