ഇന്ന് മഹാശിവരാത്രി.
ബലിതർപ്പണത്തിനായി ആലുവ ശിവരാത്രി മണപ്പുറം ഒരുങ്ങി. പിതൃതർപ്പണത്തിനായി ജനലക്ഷങ്ങളാണ് എത്തുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം തന്നെ പൂർത്തിയായി. ഞായറാഴ്ച അർധരാത്രിക്ക് ശേഷമാണ് ബലിതർപ്പണം ഔദ്യോഗികമായി ആരംഭിക്കുക.
തിങ്കഴാഴ്ച ഉച്ചവരെ ബലിതർപ്പണം നടത്താനാകും.
ഇതിനായുള്ളസജ്ജീകരണങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച കുംഭമാസത്തിലെ അമാവാസി ആയതിനാൽ അന്ന് വാവുബലിയും നടത്താനാകും

