സൗന്ദര്യവും ആരോഗ്യവും ആത്മവിശ്വാസവും ഒരുമിച്ച്: കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ പുതിയ Aesthetic Clinic


സമഗ്രമായ സൗന്ദര്യ പരിചരണത്തിന് പുതിയ വഴിതുറന്ന് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ Aesthetic Clinic പ്രവർത്തനം ആരംഭിച്ചു. തല മുതൽ കാലടി വരെ സൗന്ദര്യം മെച്ചപ്പെടുത്താനുള്ള സമഗ്ര പരിഹാരങ്ങൾ ഒരേ കുടക്കീഴിൽ ലഭ്യമാകുന്നതാണ് ഈ ക്ലിനിക്കിന്റെ പ്രത്യേകത.

പ്ലാസ്റ്റിക്, എസ്തെറ്റിക് & റീകൺസ്ട്രക്റ്റീവ് സർജറി, സർജിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി, ഡെർമറ്റോളജി & കോസ്‌മെറ്റോളജി, ഡെന്റൽ, ഡയറ്ററ്റിക്സ് എന്നീ വിഭാഗങ്ങളുടെ സംയുക്ത സേവനങ്ങളാണ് ഇവിടെ ലഭ്യമാകുന്നത്. സൗന്ദര്യവും ആരോഗ്യവും ഒരുപോലെ ചികില്സിക്കുക എന്നതാണ് ക്ലിനിക്കിന്റെ ലക്ഷ്യം.

ഇന്നത്തെ സമൂഹത്തിൽ സൗന്ദര്യം വെറും പുറംഭാഗവുമായി മാത്രം ബന്ധപ്പെട്ടതല്ല, ആത്മവിശ്വാസത്തോടും മാനസികാരോഗ്യത്തോടും അടുത്ത ബന്ധമുള്ളതാണ്. അതുകൊണ്ട് തന്നെ ശാസ്ത്രീയമായും സുരക്ഷിതമായും വ്യക്തിഗത ആവശ്യങ്ങൾ പരിഗണിച്ചും സൗന്ദര്യപരിചരണങ്ങൾ ലഭ്യമാക്കുന്നത് അനിവാര്യമാണ്. ഈ Aesthetic Clinic സമൂഹത്തിന് വിശ്വാസയോഗ്യമായ, സമഗ്രമായ സൗന്ദര്യപരിചരണ കേന്ദ്രമാകുമെന്നും, ആധുനിക സാങ്കേതിക വിദ്യകളും പരിചയസമ്പന്നരായ വിദഗ്ധരും ഒരുമിച്ച് പ്രവർത്തിക്കുന്ന ഈ ക്ലിനിക്ക്, സൗന്ദര്യപരിചരണ രംഗത്ത് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ നോർത്ത് കേരള ക്ലസ്റ്റർ സിഇഒ ശ്രീ നിരൂപ് മുണ്ടയാടൻ പറഞ്ഞു.

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ നോർത്ത് കേരള ക്ലസ്റ്റർ സിഇഒ ശ്രീ നിരൂപ് മുണ്ടയാടൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മെഡിക്കൽ അഡ്വൈസർ ഡോ. മുഹമ്മദ് അബ്ദുൾ നാസർ ഇ.കെ, പ്ലാസ്റ്റിക്, എസ്തെറ്റിക് & റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം ചീഫ് & സീനിയർ കൺസൾട്ടൻ്റ് ഡോ. കൃഷ്ണകുമാർ കെ.എസ്, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. സന്തോഷ് സി ഗുഡിമണി, ഡെർമറ്റോളജി & കോസ്മെറ്റോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. പ്രേംജിത് ആർ, ഡെന്റൽ വിഭാഗം കൺസൾട്ടൻ്റ് ഡോ. ശിശിര പി.എസ്, ഡയറ്ററ്റിക്സ് വിഭാഗം മിസ് പ്രവിത എന്നിവർ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *