പാലക്കാട് ഇന്നും 40 ഡിഗ്രി കടന്നേക്കും. പലയിടത്തും കുടിവെള്ള പ്രതിസന്ധി നേരിടുകയാണ്. സൂര്യാതപ അപകടങ്ങളും കൂടുന്നു. പാലക്കാട് ജില്ലയില്‍ ഇന്നലെ 39.9 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.
പൊതുജനങ്ങള്‍ക്കുള്ള നിർദ്ദേശങ്ങള്‍:
▪️ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
▪️പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.
▪️അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കാൻ ശ്രദ്ധിക്കുക.
▪️നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ജോലികളില്‍ ഏർപ്പെടുന്നവർ ജോലി സമയം പുനഃക്രമീകരിക്കുക.

