മടമ്പം പി.കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷൻ സ്ഥാപക രക്ഷാധികാരിയും കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ ഒൻപതാം ചരമവാർഷികത്തോടനുബന്ധിച്ചു കുന്നശ്ശേരി അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും നടത്തി. കോളേജ് വീഡിയോ കോൺഫറൻസ് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു. മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി റവ. ഫാ.ജിബിൽ കുഴിവേലിൽ കുന്നശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. സ്റ്റാഫ് അസോസിയേഷൻ ഏർപ്പെടുത്തിയ മാർ കുന്നശ്ശേരി എൻഡോവ്മെന്റ് വിതരണവും നിർവഹിച്ചു . നാച്ചുറൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി.ജോമോൾ ജോസ്, മുൻ സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ശ്രീ. ജോബി മാത്യു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി രാജേഷ് കെ. ജെ.യോഗത്തിന് സ്വാഗതവും യൂണിയൻ ചെയർപേഴ്സൺ
അരുൺ കെ.നന്ദിയും പറഞ്ഞു.
മാർ കുര്യാക്കോസ് കുന്നശ്ശേരി അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു

