പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ്: പ്രവേശനം നാളെ മുതൽ


കണ്ണൂർ: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശത്തിനായുള്ള മുഖ്യ ഘട്ടത്തിലെ മുന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് പട്ടിക ഞായറാഴ്ച പ്രസിദ്ധീകരിക്കും.

അലോട്ട്മെന്റ് ലഭിച്ചവർക്ക് തിങ്കൾ പകൽ 11 മുതൽ മുതൽ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ച് വരെ പ്രവേശനം നേടാം.

മൂന്നാം അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം ഉണ്ടാകില്ല. അലോട്ട്മെന്റ് ലഭിച്ചവർ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം.

വിഎച്ച്എസ്‌ഇ മൂന്നാം അലോട്ട്മെന്റും തിങ്കൾ മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. ജൂലായ് രണ്ടിന് വൈകിട്ട് നാലിന് മുമ്പ് പ്രവേശനം നേടണം.


Leave a Reply

Your email address will not be published. Required fields are marked *