മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനിൽ 2025-2027 ബാച്ച് അധ്യാപക വിദ്യാർത്ഥികളുടെ സ്കൂൾ ഇന്റർഷിപ്പി നൊരുക്കമായുള്ള ബ്ലെസ്സിങ് സെറിമണി , 2025-26 വർഷത്തെ കോളേജ് മാഗസിൻ റിലീസ് എന്നിവ സംയുക്തമായി നടത്തി.കോളേജ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കോളേജ് ബർസറും ലോക്കൽ മാനേജരുമായ റവ.ഫാ.ഷാജി വടക്കേതോട്ടിൽ, മുൻ പ്രിൻസിപ്പൽ ഡോ ജെസ്സി എൻ.സി. എന്നിവർ സംബന്ധിച്ചു. റവ.ഫാ. ഷാജി വടക്കേതൊട്ടിൽ സ്കൂൾ ഇന്റേൺഷിപ്പിലേക്ക് പ്രേവേശിക്കുന്ന അധ്യാപക വിദ്യാർത്ഥികൾക്ക് അനുഗ്രഹങ്ങളും ആശംസകളും നേർന്നു സംസാരിച്ചു.തുടർന്ന് 2025 -26 വർഷത്തെ മാഗസിൻ മുൻ പ്രിൻസിപ്പാളും മാഗസിൻ ചീഫ് എഡിറ്ററുമായിരുന്ന ഡോ.ജെസ്സി എൻ. സി.ക്കു കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.പ്രിൻസിപ്പൽ ഡോ.പ്രശാന്ത് മാത്യു അധ്യക്ഷ പ്രസംഗം നടത്തി.തുടർന്ന് ഡോ. ജെസ്സി എൻ. സി. അധ്യാപക വിദ്യാർത്ഥികളുമായി ഇന്ററാക്ഷൻ നടത്തി.കോളേജ് ഐ. ക്യു. എ. സി. കോർഡിനേറ്റർ ഡോ. വീണാ അപ്പുക്കുട്ടൻ സ്വാഗതപ്രസംഗം നടത്തി. സ്റ്റാഫ് എഡിറ്ററും നാച്ചുറൽ സയൻസ് വിഭാഗം അധ്യാപികയുമായ ശ്രീമതി ജോമോൾ ജോസ്, സ്റ്റുഡന്റ് എഡിറ്റർ ദീക്ഷിത എന്നിവർ സംസാരിച്ചു.സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി രാജേഷ് കെ. ജെ. നന്ദി പറഞ്ഞു.
മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ബ്ലെസ്സിങ് സെറിമണി 2025-26 വർഷത്തെ കോളേജ് മാഗസിൻ റിലീസ് എന്നിവ സംയുക്തമായി നടത്തി

