ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; കോ​ൺ​ഗ്ര​സ് യു​വ മ​ഹാ​സ​മ​ര സം​ഗ​മം ഓ​ഗ​സ്റ്റ് ഒ​ന്നി​ന്


രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ​യും ഭാ​വി​യെ ബാ​ധി​ക്കു​ന്ന ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ൾ​ക്കു​മെ​തി​രേ കോ​ൺ​ഗ്ര​സ് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ‘യു​വ മ​ഹാ​സ​മ​ര സം​ഗ​മം’​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ​നി​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെ​റാ​ഡൂ​ൺ വ​രെ ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ളെ അ​ണി​നി​ര​ത്തി രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ റാ​ലി​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ‘വി​ദ്യാ​ർ​ഥി ഗ​ർ​ജ​നം’​എ​ന്ന പേ​രി​ൽ സ​മ​ര​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു


Leave a Reply

Your email address will not be published. Required fields are marked *