• Thu. Sep 19th, 2024
Top Tags

newsdesk

  • Home
  • ഇടവിട്ടുള്ള മഴ ശ്രദ്ധിക്കണം, മലിന ജലത്തിലിറങ്ങരുത്; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

ഇടവിട്ടുള്ള മഴ ശ്രദ്ധിക്കണം, മലിന ജലത്തിലിറങ്ങരുത്; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഡെങ്കിപ്പനിയ്ക്കെതിരേയും എലിപ്പനിയ്ക്കെതിരേയും ജാഗ്രത തുടരണമെന്ന് മന്ത്രി വീണ ജോര്‍ജ്. എലിപ്പനി മരണം ഒഴിവാക്കാന്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം.…

അജിത് കുമാറിനെതിരെ നടപടിയുണ്ടാകുമോ? സമ്മർദം ശക്തമാക്കി എൽഡിഎഫ്

എഡിജിപി  എം ആർ അജിത് കുമാറിനെ മാറ്റാൻ സി പി എമ്മിൽ നിന്നും എൽ ഡി എഫിൽ നിന്നും സമ്മർദം ഉയരുമ്പോഴും നടപടി എടുക്കാതെ മുഖ്യമന്ത്രി. ആർ എസ്‌ എസ്‌ നേതാക്കളുമായി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച ഗൗരവതരമെന്നും നടപടി വേണം…

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി

മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി. ആറ് ദിവസത്തിന് ശേഷമാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. വിഷ്ണുജിത്ത് സുരക്ഷിതനാണെന്ന് മലപ്പുറം എസ്പി പറഞ്ഞു. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്‌നാട് പൊലീസും സഹായിച്ചുവെന്നും മലപ്പുറം എസ്‌പി…

ഒൻപത് ദിവസം അയ്യപ്പ ദർശനം; ശബരിമല നട 13-ന് തുറക്കും

ഒൻപത് ദിവസം ഭക്തർക്ക് ഭഗവാനെ ദർശിക്കാൻ കഴിയുന്ന ശബരിമല തീർഥാടന കാലം വെള്ളിയാഴ്ച തുടങ്ങും. ഓണം, കന്നിമാസ പൂജ എന്നിവ തുടർച്ചയായി വരുന്നതിനാലാണ് ഇത്രയും ദിവസം നട തുറക്കുന്നത്. അയ്യപ്പന്റെ സന്നിധിയിൽ ഭക്തർക്ക് വിഭവ സമൃദ്ധമായ സദ്യ നൽകുന്ന പൂജാകാലം കൂടിയാണിത്.…

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് സർക്കാർ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി; ‘പൂർണരൂപം എസ്ഐടിക്ക് നൽകണം’

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. എന്തുകൊണ്ട് ഇത്രയും കാലം സര്‍ക്കാര്‍ ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി…

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് സീതാറാം യെച്ചൂരിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ കൃത്രിമ ശ്വാസോച്ചാശം നല്‍കുകയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു. വിദഗ്ധ…

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലെ അംഗങ്ങളുടെ മസ്റ്ററിംഗ് 18 മുതല്‍

മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലെ മുഴുവന്‍ അംഗങ്ങളുടെയും മസ്റ്ററിംഗ് (കെവൈസി) നടപടികള്‍ക്ക് 18ന് തുടക്കമാവും.18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയിലാണ് മസ്റ്ററിംഗ് 25 മുതല്‍ ഒക്‌ടോബര്‍ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍…

സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്

കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്. സ്വന്തമായും പാട്ടത്തിനും കൃഷി ചെയ്യുന്ന എല്ലാ കർഷകർക്ക് കൃഷി വകുപ്പിന്റെ കതിർ ആപ് മുഖേന രജിസ്ട്രേഷൻ പൂർത്തിയാക്കി കാർഡ് സ്വന്തമാക്കാം. സർക്കാരിന്റെ നാലാം…

ഇന്ത്യയിൽ എം പോക്‌സ് ഇല്ല, സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

ഇന്ത്യയിൽ ആർക്കും എം പോക്‌സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്സ്‌ ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരമായിരുന്നു. കൂടുതൽ നിരീക്ഷണത്തിനായി യുവാവിനെ…

മലപ്പുറത്ത് നേരിയ ഭൂചലനം; ഇടിമുഴക്കം പോലെ അനുഭവപ്പെട്ടതായി നാട്ടുകാര്‍

മലപ്പുറം അമരമ്പലത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. പന്നിക്കോട് ഭാഗത്ത് ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ഇടിമുഴക്കം പോലെ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. അപകടങ്ങളോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. പതിനൊന്നോളം വീടുകളില്‍ ഭൂചലനം അനുഭവപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി…