• Sat. Jul 27th, 2024
Top Tags

ഓട്ടോ ടാക്‌സി നിരക്കുകള്‍ പുതുക്കണം; തൊഴിലാളികള്‍ 30-ന് പണിമുടക്കും.

Bydesk

Dec 17, 2021

കണ്ണൂർ : ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ 30-ന് പണിമുടക്കും. മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക്. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളില്‍ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇ-ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

നടപടിയുണ്ടായില്ലെങ്കില്‍ ജനുവരിയില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സമരസമിതി കണ്‍വീനര്‍ കെ.എസ്. സുനില്‍ കുമാര്‍ അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *