മുഴക്കുന്ന്മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ കുതിരയെ നടയിരുത്തി ബംഗളൂരു സ്വദേശികളായ ദമ്പതികൾ


മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ കുതിര യെ നടയിരുത്തി. ബാംഗ്ളൂർ കെങ്കേരി ജയനഗർ സ്വദേശികളായ രാം സ്വരൂപ് എം ഗോരന്തല ഭാര്യ അക്ഷയ ജി. എം. ആർ ദമ്പതികളാണ് പ്രാർത്ഥനയായി വെള്ള കുതിരയെ നടയിരുത്തിയത്. കഴിഞ്ഞ തവണ ക്ഷേത്രം സന്ദർശിച്ച ഇവർ പോർക്കലി ദേവിയെ കുറിച്ചും പഴശ്ശിരാജയുടെ ക്ഷേത്രത്തെകുറിച്ചും മനസ്സിലാക്കിയശേഷം യുദ്ധത്തിന്റെ ദേവതയായ പോർക്കലിക്ക് കുതിരയെ പ്രാത്ഥനയായി നടയിരുത്താൻ തീരുമാനിക്കുകയായിരുന്നു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം. മനോഹരൻ, ക്ഷേത്രം തന്ത്രിമാർ, മേൽശാന്തി എന്നിവർചേർന്ന് കുതിരയെ ഏറ്റു വാങ്ങി.


Leave a Reply

Your email address will not be published. Required fields are marked *