മാതാപിതാക്കളുടെ താല്പര്യത്തിന് വിരുദ്ധമായി വിവാഹം ചെയ്യുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് അലഹബാദ് ഹൈകോടതി. അര്‍ഹതപ്പെട്ട ദമ്പതികള്‍ക്ക് മാത്രമേ പൊലീസ് സംരക്ഷണം നല്‍കാനാവുവെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടേതാണ് നിരീക്ഷണം.
ശ്രേയ കേസര്‍വാണിയുടെയും ഭര്‍ത്താവിന്റെയും ഹരജിയിലാണ് നടപടി. ഹരജിക്കാര്‍ ഗുരുതരമായ ഭീഷണി നേരിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരുടെ റിട്ട് ഹരജി തള്ളിയത്. റിട്ട് ഹരജിയില്‍ ഇപ്പോള്‍ ഉത്തരവിടേണ്ട ആവശ്യമില്ല. ഭീഷണിയില്ലാത്ത ദമ്പതികള്‍ പരസ്പരം പിന്തുണച്ച് സമൂഹത്തെ നേരിടണം. ഗൗരവകരമായ ഭീഷണി ദമ്പതികള്‍ നേരിടുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവുകള്‍ നിലവിലുണ്ട്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ വേണ്ടി ഒളിച്ചോടിയ യുവാക്കള്‍ക്ക് സംരക്ഷണം നല്കാന് കോടതികള്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി പറഞ്ഞു