ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കര്ഷകന് ഷോക്കേറ്റ് മരിച്ചു. താമരക്കുളം സ്വദേശി ശിവന്‍കുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റാണ് മരണം. സ്വന്തം കൃഷിയിടത്തിലേക്ക് പോകും വഴിയാണ് മറ്റൊരാളുടെ സ്ഥലത്തെ പന്നിക്കെണിയില്‍ നിന്ന് ശിവന്‍കുട്ടിക്ക് ഷോക്കേല്‍ക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
വൈദ്യുതാഘാതമേറ്റ് ഉടന്‍ തന്നെ ശിവന്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു.
ആലപ്പുഴയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു
