കണ്ണൂർ കായലോട് സദാചാര ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നതായി സൂചന. യുവതിയുടെ ആൺസുഹൃത്തിനെ മർദിച്ച കേസിലെ പ്രതികളായ സുനീർ, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് കടന്നിരിക്കുന്നത്. പ്രതികൾക്കായി ലുക്ക് ഔട്ട്നോട്ടീസ് പുറത്തിറക്കിയതായി പോലീസ് വ്യക്തമാക്കി.
കായലോട് യുവതിയുടെ ആത്മഹത്യ: പ്രതികളായ 2 പേർ വിദേശത്തേക്ക് കടന്നതായി സൂചന; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്
