ഓണക്കാലത്ത് കണ്ണൂരില്‍ നിന്ന് അധിക ആഭ്യന്തര വിമാനസര്‍വീസുകള്‍


ഓണക്കാലത്ത് കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും അധിക ആഭ്യന്തര സർവീസുകള്‍ നടത്തും.

ഹൈദരാബാദ് കണ്ണൂർ സെക്ടറില്‍ ഇൻഡിഗോ ആഴ്ചയില്‍ മൂന്ന് അധിക സർവീസ് തുടങ്ങും. രാവിലെ 10.15 ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20ന് കണ്ണൂരില്‍ എത്തും. തിരികെ 12.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 2.40 ന് ഹൈദരാബാദില്‍ എത്തിച്ചേരും.

ഡല്‍ഹി കണ്ണൂർ സെക്ടറില്‍ മൂന്നു സർവീസുണ്ടായിരുന്നത് ദിവസേനയാക്കി ഉയർത്തും.ഡല്‍ഹിയില്‍ നിന്ന് രാത്രി 8.25 ന് പുറപ്പെട്ട് 11.25 ന് കണ്ണൂരില്‍ എത്തും. കണ്ണൂരില്‍ നിന്ന് രാത്രി 11.55 ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.10 ന് ഡല്‍ഹിയില്‍ എത്തും. സെപ്റ്റംബർ 15 മുതലാണ് ഡല്‍ഹിയിലേക്ക് പ്രതിദിന സർവീസുകള്‍ തുടങ്ങുന്നത്.

ബംഗളൂരുവിലേക്ക് പുതിയ പ്രതിദിനസർവീസ് എയർ ഇന്ത്യ എക്സ്പ്രസ് സെപ്തംബർ ഒന്നുമുതല്‍ ബംഗളുരുവിലേക്ക് പുതിയ പ്രതിദിന സർവീസ് ആരംഭിക്കും. രാവിലെ 8.55 ന് ബാംഗളുരുവില്‍ നിന്ന് പുറപ്പെട്ട് 10 ന് കണ്ണൂരില്‍ എത്തും. രാവിലെ 10.35ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 11.45 ന് ബെംഗളുരുവില്‍ എത്തും. ഒപ്പം ബെംഗളുരുവിനെ ഒരു ട്രാൻസിറ്റ് ഹബ്ബായി ഉപയോഗിച്ച്‌ അഹമ്മദാബാദ്, പൂനെ, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലേക്ക് കണക്ടിവിറ്റി വർദ്ധിപ്പിക്കും.

കണ്ണൂർ മുംബൈ സെക്ടറില്‍ 186 സീറ്റുള്ള എ 320 വിമാനത്തിന് പകരം 232 സീറ്റുകളുള്ള എയർബസ് വിമാനം ഉപയോഗിക്കും.


Leave a Reply

Your email address will not be published. Required fields are marked *