ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിൽ കരട് പട്ടികയിൽ ഉണ്ടായിരുന്നതിനേക്കാൾ 1,28,218 വോട്ടർമാർ അധികം. 21,09,957 വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിൽ ജില്ലയിൽ നിന്നുള്ളത്.
9,73,629 പുരുഷൻമാരും 11,36,315 സ്ത്രീകളും 13 ട്രാൻസ്‌ജെൻഡേഴ്‌സും. 351 പ്രവാസി വോട്ടർമാരാണ് ജില്ലയിൽ ഉള്ളത്. കരട് പട്ടികയിൽ 19,81,739 പേരാണ് ഉണ്ടായിരുന്നത്. 9,15,410 പുരുഷൻമാരും 10,66,319 സ്ത്രീകളും 10 ട്രാൻസ്‌ജെൻഡേഴ്‌സും.
കരടുപട്ടിക പ്രസിദ്ധീകരിച്ച ശേഷം 2,33,180 പേരെയാണ് കൂട്ടിച്ചേർത്തത്. 1,04,962 പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി. കൂട്ടി ചേർത്തതിൽ 1,05,976 പുരുഷൻമാരാണ് ഉള്ളത്. 1,27,201 സ്ത്രീകളും മൂന്ന് ട്രാൻസ്‌ജെൻഡേഴ്‌സും. ജില്ലയിലെ ഏക കോർപ്പറേഷനായ കണ്ണൂരിൽ 1,91,835 വോട്ടർമാരാണ് ഉള്ളത്. 87,135 പുരുഷൻമാരും 1,04,700 സ്ത്രീകളും. എട്ട് പ്രവാസി വോട്ടർമാരാണ് കോർപ്പറേഷനിലുള്ളത്.
മുനിസിപ്പാലിറ്റികളിൽ തലശ്ശേരിയിലാണ് വോട്ടർമാർ കൂടുതലുള്ളത് 72,453. മറ്റു മുനിസിപ്പാലിറ്റികളിലെ വോട്ടർമാരുടെ എണ്ണം തളിപ്പറമ്പ് 34,718, കൂത്തുപറമ്പ് 25,833, പയ്യന്നൂർ 61,663, മട്ടന്നൂർ 38,234, ഇരിട്ടി 35,129, പാനൂർ 53,614, ശ്രീകണ്ഠപുരം 28,616, ആന്തൂർ 23,401.
ഗ്രാമപ്പഞ്ചായത്തുകളിൽ അഴീക്കോട്ടാണ് കൂടുതൽ വോട്ടർമാരുള്ളത് 36,853. 16,354 പുരുഷന്മാരും 20,499 സ്ത്രീകളും. വളപട്ടണത്താണ് ഏറ്റവും കുറവ് വോട്ടർമാർ 6925. 3,347 പുരുഷൻമാരും 3,578 സ്ത്രീകളും. മലപ്പട്ടത്ത് 7,672 വോട്ടർമാരാണ് ഉള്ളത്. തൃപ്രങ്ങോട്ടൂരാണ് പ്രവാസി വോട്ടർമാർ കൂടുതൽ 140 പേർ.