ഓണപ്പരീക്ഷയുടെ ഫലം 9ന്: പഠനപിന്തുണ 26 വരെ


പൊതുവിദ്യാലയങ്ങളിൽ അഞ്ച് മുതൽ ഒൻപത് വരെ ക്ലാസുകളിൽ ഓണപ്പരീക്ഷക്ക് 30 ശതമാനം മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് പഠനപിന്തുണ പരിപാടിയുടെ മാർഗനിർദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

പരീക്ഷാഫലം ഓണാവധിക്ക് ശേഷം 9ന് പ്രഖ്യാപിക്കും. സ്കൂളുകളിൽ തുടർന്നുളള രണ്ട് ദിവസങ്ങളിലായി ഫല വിശകലനവും പഠനപിന്തുണ പരിപാടി ആസൂത്രണവും നടത്തണം.

മിനിമം മാർക്ക് നേടാത്ത കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം 12ന് സ്കൂളിൽ വിളിക്കണം. തുടർന്ന് 26 വരെയാണ് പഠനപിന്തുണ പരിപാടി. ഫലപ്രാപ്തിയും അധ്യാപകർ വിലയിരുത്തണം.

പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരെ മേൽനോട്ടത്തിന് നിയമിച്ചു.

ജില്ലാതല അവലോകന റിപ്പോർട്ട് ഡിഡിഇമാർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം.


Leave a Reply

Your email address will not be published. Required fields are marked *