ഇരിട്ടിയിൽ ദേശീയ കർഷക സെമിനാർ 27ന്


ഇരിട്ടി: ‘വന്യജീവികളോടൊപ്പം മനുഷ്യനും ജീവിക്കണം’ എന്ന മുദ്രാവാക്യമുയർത്തി വെള്ളരിക്കുണ്ടിൽ നടത്തിവരുന്ന കർഷക സ്വരാജ് സത്യഗ്രഹത്തിന് ഐക്യദാർഢ്യവുമായി ജസ്റ്റിസ് ഫാർമേഴ്‌സ് മൂവ്മെൻ്റ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ കർഷക സെമിനാർ 27 ന് രാവിലെ 10 മുതൽ ഇരിട്ടി എം 2എച്ച് റെസിഡൻസിയിൽ നടക്കും. സണ്ണി ജോസഫ് എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ഫാർമേഴ്‌സ് മൂവ്മെന്റ് പ്രസിഡന്റ് നിസാർ മേത്തർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി വി.ഡി.ബിൻ്റോ ആമുഖ പ്രഭാഷണവും മുൻ എം.എൽ.എ പി.വി.അൻവർ മുഖ്യ പ്രഭാഷണവും നടത്തും. ‘ഇന്ത്യൻ കാർഷിക മേഖലയുടെ ഭാവി: വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ദേശീയ കർഷക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക നേതാക്കൾ പങ്കെടുക്കും.


Leave a Reply

Your email address will not be published. Required fields are marked *