മാഹി സെൻ്റ് തെരേസ ബസലിക്കയിലെ വിശുദ്ധ അമ്മത്രേസ്യാപുണ്യവതിയുടെതിരുനാൾമഹോത്സവത്തിന് കൊടിയുയർന്നതോടെ മയ്യഴിക്കിനി ഉത്സവരാവ്.
ഇന്ന്രാവിലെപതിനൊന്നരയോടെയാണ് ബാൻ്റ് മേളത്തിൻ്റെയും കൊമ്പിരി അംഗങ്ങളുടെയും, ഇടവക ജനങ്ങളുടെയുംഅകമ്പടിയോടെ ആയിരക്കണക്കിന് ഭകതജനങ്ങളെ സാക്ഷി നിർത്തിയാണ് മാഹി ബസലിക്ക ഇടവികാരി റെക്ടർ ഫാ.
സെബാസ്റ്റ്യൻ കരക്കാട്ടിൻ്റെ കാർമികത്വത്തിൽ പതാക ഉയർത്തിആഘോഷങ്ങൾക്ക് തുടക്കം കുറച്ചത്. തുടർന്ന് 12 മണിക്ക് ദേവാലയ മണികളുടേയും, മുൻസിപ്പൽസൈറൺന്റേയും ഭക്തിസാന്ദ്രമായ അന്തരിക്ഷത്തിൽ
അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതു വണക്കത്തിനായി പ്രതിഷ്ഠിച്ചു.
തുടക്ക ദിവസം ഞായറാഴ്ച ആയായതിനാൽ നാനാദേശങ്ങളിൽ നിന്നായി ജാതിമതഭേദമന്യേ ആയിരങ്ങൾഎത്തിയതോടെ മയ്യഴി നഗരത്തിൽ വൻ ഭക്തജന തിരക്കാണ് ഉണ്ടായത്. രമേശ് പറമ്പത്ത് എം.എൽ.എ, മാഹി പോലീസ് സുപ്രണ്ട് ഡോ: വിനയ് കുമാർ ഗാഡ്ഗെ ഐ.പി.എസ് തുടങ്ങിയവർ തിരു സ്വരൂപത്തിന് മാല ചാർത്തി. റവ. ഡോ: ജെറോം ചിങ്ങന്തറയുടെകാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും നടന്നു.
രാവിലെ 7 മണിക്ക് ദിവ്യബലിയും വൈകുന്നേരം 6 മണിക്ക് ആഘോഷമായ ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. ഫാ.സനൽ ലോറൻസ്, ഫാ.റിജോ പാത്തിവയൽ എന്നിവർ കാർമ്മികത്വം നൽകും.
14, 15 തീയ്യതികളിലാണ് പ്രധാന തിരുനാൾ ആഘോഷം നടക്കുക.18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷം 22 ന് സമാപിക്കും. പള്ളിക്ക് ചുറ്റും കച്ചവട സ്റ്റാളുകളും അമ്മ്യൂസ്മെൻ്റ് പാർക്കുകളും ഒരുങ്ങി കഴിഞ്ഞു. വാഹനങ്ങൾക്ക് പാർക്കു ചെയ്യാനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.