പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേർ തിരയിൽപെട്ട് മരിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇവരെല്ലാം ബെംഗളൂരുവില്‍ നിന്നുള്ള ഡോക്ടര്‍മാരാണെന്നാണ് വിവരം. രാവിലെ എട്ടംഗസംഘം കടലില്‍ കുളിക്കാനിറങ്ങി. ഇതിനിടെയാണ് മൂന്നുപേര്‍ തിരയില്‍പ്പെട്ടത്.
സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്താണ് കര്‍ണാടക സ്വദേശികള്‍ കടലിലിറങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അപകടസാധ്യതയുള്ളതിനാല്‍ കുളിക്കാനിറങ്ങുന്നവരെ വിലക്കാറുണ്ടെങ്കിലും പലരും ഇത് ചെവിക്കൊള്ളാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.

