ഹെൽത്തി കേരള പ്രോഗ്രാം പരിശോധനയുടെ ഭാഗമായി പായം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകൾ, കൂൾ ബാറുകൾ,അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ടീം പരിശോധിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പകർച്ചവ്യാധികളെ കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു.. കോട്പ നിയമപ്രകാരം ഫൈൻ ഈടാക്കി..
ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് കുറ്റ്യാനി, സിജു കേളോത്ത്, അനിൽകുമാർ,ജിതിൻ ജോർജ്, സന്ദീപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു
ഹെൽത്തി കേരള പ്രോഗ്രാം പരിശോധന

