തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂർ ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു


ജില്ലയിൽ ഡിസംബർ 11ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പും 13ന് വോട്ടെണ്ണലും നടക്കുന്നതിനാൽ ഡിസംബർ ഒമ്പത് വൈകീട്ട് ആറ് മണി മുതൽ 11ന് പോളിംഗ് അവസാനിക്കുന്നത് വരെയും 13 നും ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ ഉത്തരവിട്ടു. കൂടാതെ ഡിസംബർ 11 നു വൈകീട്ട് ആറ് മണിക്ക് മുമ്പുള്ള 48 മണിക്കൂർ സമയം കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പോലീസ് സ്റ്റേഷൻ പരിധികളിൽ ഡ്രൈ ഡേ പ്രഖ്യാപിക്കണമെന്ന് കർണാടക കുടക് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ, ജില്ലാ പോലീസ് സൂപ്രണ്ട്, മാഹി റീജിയണൽ അഡ്മ‌ിനിസ്ട്രേറ്റർ എന്നിവരോട് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. ഡ്രൈഡേ ദിവസങ്ങളിൽ മദ്യമോ സമാനമായ ലഹരിപാനീയങ്ങളോ ഹോട്ടലുകളിലോ ഭക്ഷ്യശാലകളിലോ കടകളിലോ പോളിംഗ് മേഖലയിലെ ഏതെങ്കിലും പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ വിൽക്കാനോ നൽകാനോ വിതരണം ചെയ്യാനോ പാടില്ല. മദ്യം വിൽക്കുന്നതോ വിളമ്പുന്നതോ ആയ മദ്യശാലകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ ഈ ദിവസങ്ങളിൽ അടച്ചിടേണ്ടതും മദ്യവിൽപന നടത്താൻ പാടില്ലാത്തതുമാണ്.


Leave a Reply

Your email address will not be published. Required fields are marked *