സംസ്ഥാനത്ത് ഇന്ന് ബാറുകളും ബിയർ വൈൻ പാർലറുകളും രാത്രി 12 മണി വരെ പ്രവർത്തിക്കും. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് ബാറുകളുടെ പ്രവർത്തന സമയം സർക്കാർ നീട്ടിയത്. ഇളവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിൽ രാവിലെ 11 മുതൽ രാത്രി 11വരെയാണ് സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം. ബാറുടമകളുടെ ആവശ്യം അംഗീകരിച്ചാണ് സർക്കാർ ഒരു മണിക്കൂർ സമയം നീട്ടി ഉത്തരവ് ഇറക്കിയത്. അതേസമയം, ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ടലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. ഒന്‍പതു മണി വരെയാകും ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുക.

