കേളകം നരിക്കടവ്, മുട്ടുമാറ്റി ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിലായി കഞ്ചാവ് കൈവശം വച്ച രണ്ടു യുവാക്കളെ പേരാവൂർ എക്സൈസ് പിടികൂടി കേസെടുത്തു.കണിച്ചാർ കിഴക്കേപ്പുറത്ത് വീട്ടിൽ ജിഷ് രാജീവനെ (26) അഞ്ച് ഗ്രാം കഞ്ചാവുമായും അടക്കാത്തോട് കൊച്ചുപറമ്പിൽ വീട്ടിൽ ഷാഹുൽ ഹമീദിനെ (27) 4 ഗ്രാം കഞ്ചാവുമായുമാണ് പിടികൂടിയത്.പേരാവൂർ റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ സി.എം.
ജെയിംസും സംഘവുമാണ് പരിശോധന നടത്തിയത്.
കഞ്ചാവ് കൈവശം വെച്ച യുവാക്കളെ പേരാവൂർ എക്സൈസ് പിടികൂടി

