റിപ്പബ്ലിക് ദിനാഘോഷം;തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പതാക ഉയര്‍ത്തി


സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പതാക ഉയര്‍ത്തി. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പരേഡ് ഗവര്‍ണര്‍ പരിശോധിച്ചു. തുടര്‍ന്ന് പരേഡുകള്‍ ഗവര്‍ണര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. വ്യോമസേനയില്‍ നിന്നുള്ള വികാസ് വസിഷ്ഠിന്റെ നേതൃത്വത്തിലാണ് പരേഡുകള്‍ അണിനിരന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ തുടങ്ങിയവരും, എംഎല്‍എമാരും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തിലും പതാക ഉയര്‍ത്തി.


Leave a Reply

Your email address will not be published. Required fields are marked *