ശിവരാത്രി ആഘോഷത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ


നാളെ ശിവരാത്രി. ആഘോഷത്തിന് ശിവക്ഷേത്രങ്ങൾ ഒരുങ്ങി. മിക്ക ക്ഷേത്രങ്ങളിലും ശിവരാത്രിയോടനുബന്ധിച്ച് വിശേഷാൽ പൂജകളുണ്ട്. സന്ധ്യയ്ക്കുള്ള ദീപാരാധനയ്ക്കു ശേഷം പ്രത്യേക ശിവപൂജ നടക്കും. ശിവപൂജ തൊഴാൻ എത്തുന്നവർക്കെല്ലാം പൂജ തൊഴാനുള്ള സംവിധാനം ക്ഷേത്ര ഭാരവാഹികൾ ഒരുക്കിയിട്ടുണ്ട്. ഇളനീർ അഭിഷേകം, തിടമ്പ് നൃത്തം എന്നിവയും വിശേഷാൽ പൂജയുടെ ഭാഗമായി ശിവക്ഷേത്രങ്ങളിൽ നടക്കും. പകൽ മുഴുവൻ നീളുന്ന അഖണ്ഡനാമ യജ്ഞവും രാത്രി വിവിധ കലാപരിപാടികളും ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *