പഞ്ചായത്ത് പ്രസിഡന്റിന് ജീവനക്കാരെ സസ്പെൻഡ് ചെയ്യാം: ഹൈക്കോടതി


പഞ്ചായത്ത് പ്രസിഡന്റിന് ഗസറ്റഡ് റാങ്കില്‍ താഴെയുള്ള പഞ്ചായത്ത് ജീവനക്കാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി.

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സസ്പെൻഡ് ചെയ്ത നടപടി ശരിവച്ച ഉത്തരവിലാണ് ജസ്റ്റിസ് എൻ.നഗരേഷ് ഇക്കാര്യം വ്യക്തമാക്കിയത്. സസ്പെൻഷൻ മരവിപ്പിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ ഹർജിയിലാണിത്.


Leave a Reply

Your email address will not be published. Required fields are marked *