രാജ്യത്ത് ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം. ഇരുപതിനായിരത്തി നാനൂറ് മെട്രിക് ടൺ എൽപിജി വഹിച്ചുള്ള ജഗ് വിക്രം കപ്പൽ ഇന്ന് ഇന്ത്യയിൽ എത്തും. ഗുജറാത്തിലെ കാണ്ഡല തുറമുഖത്താണ് കപ്പൽ നങ്കൂരമിടുക.24 നാവികരാണ് കപ്പലിൽ ഉള്ളത്.വാണിജ്യ സിലിണ്ടറുകളുടെ വിതരണം 70% ആക്കി പുനഃസ്ഥാപിച്ചതായി കേന്ദ്രം അറിയിച്ചു. ഇന്ധനം വഹിച്ചുള്ള 15 കപ്പലുകൾ കൂടി ഹോർമുസ് കടക്കാനുണ്ട്. മറ്റു രാജ്യങ്ങളുമായി നയതന്ത്ര ഇടപെടലുകളും കേന്ദ്രസർക്കാർ ശക്തമാക്കി.
ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; എൽപിജി വഹിച്ചുള്ള കപ്പൽ ഇന്ന് ഇന്ത്യയിലെത്തും

