സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. നിലവിൽ കേരള ഗോൾഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ടകണക്കുകളനുസരിച്ച് സ്വർണ വിലയിൽ ഗ്രാമിന് 500 രൂപ കുറഞ്ഞിട്ടുണ്ട്. പവന് 4000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,890 രൂപയും പവന് 1,19,120 രൂപയുമായി.
ഇന്ന് രാവിലെ ഒറ്റയടിക്ക് പവന് 10,200 രൂപയോളം വിലവർധനവാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ വിലനിലവാരത്തിലായിരുന്നു ഇന്ന് രാവിലെ സ്വർണ വ്യാപാരം നടത്തിയിരുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 5 ന് ആയിരുന്നു. 1,09,400 രൂപയായിരുന്നു.

