സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്. ഗ്രാമിന് 395 രൂപയും പവന് 3160 രൂപയും കുറഞ്ഞു. സമീപകാലത്ത് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്. നിലവില്‍ ഗ്രാമിന് 13,645 രൂപയിലും പവന് 1,09,160 രൂപയിലുമാണ് വ്യാപാരം. ഈ മാസം ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണം.
രാജ്യാന്തര വിപണിയിലും കനത്ത ഇടിവാണുണ്ടായത്. രാജ്യാന്തരവില കഴിഞ്ഞ 6 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 150 ഡോളറിലേറെ ഇടിഞ്ഞ് ഔൺസിന് 4180 ഡോളറിലാണ് രാജ്യാന്തര വിപണിയിലെ വ്യാപാരം.
യുഎസ്– ഇറാന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായതും ക്രൂഡ് ഓയിൽ വിലവർധനയും യുഎസ് ഡോളർ, ബോണ്ട് യീൽഡ് എന്നിവയുടെ മുന്നേറ്റവുമാണ് വിലയിടിവിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

