പി. കെ. എം. കോളേജ് ഓഫ് എഡ്യുകേഷൻ ലൈബ്രറി, ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങൾ, എൻ. എസ്. എസ്., ഐ. ക്യു. എ. സി. എന്നിവ സംയുക്തമായി നടത്തുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാദിന-മാസാചരണ പരിപാടികളുടെ ഉത്ഘാടനം കോളേജ് ജനറൽ ഹാളിൽ വെച്ച് നടത്തി. സമ്മേളനം പ്രിൻസിപ്പൾ ഡോ.പ്രശാന്ത് മാത്യു ഉത്ഘാടനം ചെയ്തു. ലൈബ്രേറിയൻ ദീപാ ജോൺ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ഐ. ക്യു. എ. സി. കോർഡിനേറ്റർ ഡോ. വീണ അപ്പുകുട്ടൻ വായനാദിനാശംസകൾ നേർന്നു.അധ്യാപക വിദ്യാർത്ഥി വിസ്മയ എൻ. പി. പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദിയർപ്പിച്ചു. ഔദ്യോഗിക പരിപാടിക്ക് ശേഷം ലൈബ്രറിയിൽ വെച്ച് എല്ലാവരും വായന ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.തുടർന്ന് വായനാദിന സന്ദേശം പ്രചരിപ്പിക്കുന്നതിനായി കോളേജ് ക്യാമ്പസ്സിൽ ബാനർ പ്രദർശിച്ചു.ജൂൺ 19 മുതൽ ജൂലൈ 18 വരെ നടത്തപ്പെടുന്ന വായനാ മാസാചരണത്തിൽ അക്ഷരക്കൂട്ടം പ്രൊജക്റ്റിന്റെ ഭാഗമായി നടത്തുന്ന ബുക്ക് ഡൊണേഷന് വേണ്ടിയുള്ള പുസ്തകസമാഹരണത്തിന്റെ ഉത്ഘാടനം പ്രിൻസിപ്പൽ നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി ബുക്ക് റിവ്യൂ, റീൽസ് മത്സരം, കാവ്യസദസ്സ്, ഡ്രമാറ്റിക് വേൾഡ് ഓഫ് ഷേക്ക്‌സ്പിയർ , തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വായനാദിന – മാസാചരണം 2026 നു തുടക്കം കുറിച്ചു.

