സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. വാഹനാപകടത്തില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശി നവോമി വിന്‍സെന്റിന്റെ ഹൃദയം ദാനം ചെയ്യും. തിരുവനന്തപുരം കിംസില്‍ ആശുപത്രിയില്‍ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം എയര്‍ ആംബുലന്‍സില്‍ എത്തിക്കും. ഹൃദയം അടക്കം നവോമിയുടെ ആറ് അവയവങ്ങള്‍ ദാനം ചെയ്യും.നാളെ രാവിലെ 9 മണിയോടെയാണ് തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊണ്ടു പോകുന്നത്. വാഹന അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം കിംസില്‍ ചികിത്സയിലായിരുന്നു നവോമി വിന്‍സെന്റ്. ഇന്ന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ ഹൃദയമടക്കം അവയവങ്ങള്‍ ദാനം ചെയ്യും

