വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ തിരച്ചിൽ അഞ്ചാം ദിനത്തിൽ. ഹിമാചൽ പ്രദേശ് സ്വദേശിയായ കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണയെ ആണ് ഇനി കണ്ടെത്താനുള്ളത്. നാല് സോണുകളിൽ രണ്ടാമത്തെ സോണിലാണ് ഇന്ന് കൂടുതൽ പരിശോധന നടത്തുക. ഏറ്റവും കൂടുതൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് ഈ ഭാഗത്താണ്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തെ മണ്ണ് പൂർണമായി നീക്കുമെന്ന മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദുരന്തത്തിൽ ഏഴ് പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അപകടസ്ഥലത്ത് നിന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ തുടരുകയാണ്.
ധനസഹായം പ്രഖ്യാപിച്ചു
കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് പരിക്കിന്റെ വ്യാപ്തിക്കനുസരിച്ച് രണ്ട് ലക്ഷം വരെ ധനസഹായം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഇതിനായി തുക അനുവദിച്ചു.

