സ്വര്‍ണവില; പവന് 560 രൂപയുടെ വര്‍ധന;


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13,160 രൂപയിലെത്തി. 1 പവന് 560 രൂപ ഉയര്‍ന്ന് 1,05,280 രൂപയാണ് വില. രാജ്യാന്തരവില ഔണ്‍സിന് 4028 ഡോളറില്‍ നിന്ന് 4064 ഡോളറിലേക്കുവരെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേരളത്തിലും വില വര്‍ധന പ്രകടമായത്. കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 10,810 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8425 രൂപയാണ് 14 കാരറ്റ് സ്വര്‍ണവില. 30 രൂപ ഉയര്‍ന്ന് 9 കാരറ്റ് സ്വര്‍ണവില 5435 രൂപയിലുമെത്തി.


Leave a Reply

Your email address will not be published. Required fields are marked *