റാഗിംഗ് തടയാൻ നിയമം കൊണ്ടുവരാൻ മുഖ്യമന്ത്രി വിഡി സതീശൻ. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എം ശ്രീയിൽ ഉപസമിതി റിപ്പോര്‍ട്ട് വന്നിട്ടില്ല. പ്ലീഡര്‍ നിയമന പരാതിയിൽ കെഎസ് യു പ്രസിഡന്‍റിന്‍റെ പരാതികള്‍ കേട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
റാഗിങ്ങ് തടയാൻ നിയമം കൊണ്ടുവരും, സിദ്ധാർത്ഥന്റെ പേരിൽ ആപ്, വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാം’: മുഖ്യമന്ത്രി വി ഡി സതീശൻ

