രാജികൊണ്ട് പാറ്റകളുടെ ഡിമാൻഡുകൾ അവസാനിക്കില്ല, ഇനിയുള്ളത് 3 നിർണായക ആവശ്യങ്ങൾ; പോരാട്ടം തുടരുമെന്ന് സിജെപി


കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി. നാല് ആവശ്യങ്ങളിൽ ഒരാവശ്യം മാത്രമാണ് ധര്‍മേന്ദ്ര പ്രധാന്‍റെ രാജി. ഇനി ബാക്കിയുള്ളത് പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ്.

അതിൽ ഒന്നാമത്തേത് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകണം എന്നതാണ്. കൂടാതെ പ്രതിഷേധം ഉയർത്തിയ ഒരാൾക്ക് എതിരെ പോലും നടപടി പാടില്ല. ഒപ്പം റാപ്പിഡ് ആക്ഷൻ ഫോഴ്സും ഡൽഹി പൊലീസും മാപ്പ് പറയണം എന്നും സിജെപി ആവശ്യപ്പെട്ടു. ജന്തര്‍ മന്തിറും രാജ്യം മുഴുവനും ഈ ആവശ്യങ്ങളും നേടിയെടുക്കാൻ പോരാട്ടം തുടരുമെന്നും കോക്രോച്ച് ജനത പാര്‍ട്ടി വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *