ശബരിമലയില്‍ മില്‍മയുടെ വ്യാജ നെയ്യ് വില്‍പന; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും


ശബരിമലയിലെ മില്‍മയുടെ വ്യാജ നെയ്യ് വില്‍പനയില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. മില്‍മ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നെയ്യ് പരിശോധനയില്ലാതെ കടത്തിവിട്ടെന്നും വിമര്‍ശനമുണ്ട്. അന്വേഷണത്തിനായി ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടല്‍ അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറും വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *