ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും ‘സിആർ7’ ബ്രാൻഡ് ഡയറക്ടറുമായ എൽമ എവേറോയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. സ്വകാര്യ ചടങ്ങിനായി കേരളത്തിൽ എത്തിയ എൽമ എവേറോ കോഴിക്കോട് വെച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശനുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ എവേറോയെ നേരിൽ കണ്ടു. വളരെ ഹൃദ്യമായി സംസാരിച്ച ആ കൂടിക്കാഴ്ചയിൽ, മലയാളി മനസ്സുകളിൽ റൊണാൾഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും അവരുമായി പങ്കുവെച്ചു. കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ഈ വലിയ സ്നേഹസന്ദേശം എൽമ തീർച്ചയായും ക്രിസ്റ്റ്യാനോയിൽ എത്തിക്കുമെന്ന് ഉറപ്പുനൽകിയെന്ന് മുഖ്യമന്ത്രി ഇൻസ്റ്റ കുറിപ്പിൽ പറഞ്ഞു.
ഒരു ഫോട്ടോ എടുത്തോട്ടെ?’; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ക്രിസ്റ്റ്യാനോയുടെ സഹോദരി

