ഏഴു വര്‍ഷം ലേറ്റായാലെന്താ, ഫോള്‍ഡബിള്‍ ഫോണുമായി വന്നപ്പോള്‍ ആപ്പിള്‍ പതിവ് തെറ്റിച്ചില്ല. ഐഫോണ്‍ പ്രേമികളുടെ മനംമയക്കുന്ന ഡ്യുവോ അത്യാകര്‍ഷകമാണ്. കണ്ടാലൊരു പാസ്പോര്‍ട്ട് പോലെ, വേണമെങ്കില്‍ മടക്കി പോക്കറ്റിലും വയ്ക്കാവുന്ന ഫോണില്‍ കിടിലം ഫീച്ചറുകളാണ് ആപ്പിള്‍ ഒരുക്കിയിരിക്കുന്നത്. 48 മെഗാ പിക്സലാണ് മെയിന്‍ ക്യാമറ. അകത്തേക്കുള്ള ഫോള്‍ഡബിള്‍ സ്ക്രീനിലും കവര്‍ ഡിസ്പ്ലേയിലും ക്യാമറയുണ്ട്
ഇന്ത്യയില്‍ എത്ര ലക്ഷം നല്‍കണം?
2,99900 രൂപയാണ് 256 ജിബി ബേസ് വേരിയന്റിലുള്ള ഐഫോണ്‍ ഡ്യുവോയുടെ വില. രണ്ട് ടിബി വരെ സ്റ്റോറജില്‍ ഫോണ്‍ ലഭ്യമാണ്. 512 ജിബിയുടെ ഫോണിന് 3,24900 രൂപ നല്‍കണം. ഒരു ടിബിയുള്ള ഫോണിന് 3,74900 രൂപയും രണ്ട് ടിബിയുടെ ഫോണിന് 4,49900 രൂപയും നല്‍കേണ്ടി വരും.
പ്രീ–ഓര്‍ഡര്‍ എന്നുമുതല്‍?
അടുത്തമാസം 16ന് ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചര മുതലാണ് ഐഫോണ്‍ ഡ്യുവോയുടെ പ്രീ ഓര്‍ഡര്‍ തുടങ്ങുക. ഒക്ടോബര്‍ 23 മുതല്‍ വില്‍പ്പനയും ആരംഭിക്കും. സ്റ്റാര്‍ വൈറ്റ്, നൈറ്റ് സ്കൈ നിറങ്ങളിലാകും ഡ്യുവോ ലഭ്യമാകുക. ഇ–സിമ്മാണ് ഐഫോണ്‍ ഡ്യുവോയുടെ പ്രത്യേക. ഫോണിന്‍റെ ബാറ്ററിക്ക് കൂടുതല്‍ സ്ഥലമൊരുക്കുന്നതിനായാണ് ഫിസിക്കല്‍ സിം ഒഴിവാക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. 7.6 ഇഞ്ചുള്ള സൂപ്പര്‍ റെറ്റിന XDR ഫോള്‍ഡബിള്‍ ഡിസ്പ്ലേയാണ് ഉള്‍ഭാഗത്തായി വരുന്നത്. ഐഫോണ്‍ 18 പ്രോയെക്കാള്‍ 80 ശതമാനം വലുതാണീ സ്ക്രീന്‍. ഉള്‍സ്ക്രീനിന്റെ ടോപ് ഗ്ലാസ് കാഠിന്യമേറിയ കസ്റ്റം പോളിമറിലാണ് തീര്‍ത്തിരിക്കുന്നത്. കവര്‍ ഡിസ്പ്ലേയില്‍ 5.4 ഇഞ്ചിന്‍റെ സൂപ്പര്‍ റെറ്റിന XDR ആണുള്ളത്. പുറം സ്ക്രീനും റിയര്‍ പാനലിനും സെറാമിക് ഷീല്‍ഡിന്‍റെ സുരക്ഷയുമൊരുക്കിയിട്ടുണ്ട്.
ഐഒഎസ് 27 ആണ് ഡ്യുവോയ്ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു സമയം ഒന്നിലേറെ കാര്യങ്ങള്‍ സുഗമമായി ചെയ്യുന്നതിനായി സ്പ്ലിറ്റ് വ്യൂവും, സ്വാപിങിനും പകുതി ഫോള്‍ഡ് ചെയ്ത് ഉപയോഗിക്കുന്നതിനും, ആപ്പുകള്‍ പെയര്‍ ചെയ്യുന്നതിനുമെല്ലാം ഐഒഎസ് 27 സഹയാകമാകും. ക്യാമറയാണ് പ്രധാന സവിശേഷതകളിലൊന്ന്. 48 മെഗാപിക്സല്‍ ഫ്യൂഷന്‍ ക്യാമറ 2x വരെ സൂം വാഗ്ദാനം ചെയ്യുന്നുണ്ട്. 4K/120 fps ആണ് വിഡിയോ റെക്കോര്‍ഡിങിലുള്ളത്. വിഡിയോ കോളുകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കുന്ന തരത്തിലുള്ള സെന്‍റര്‍ സ്റ്റേജ് ക്യാമറയും ആകര്‍ഷകമാണ്. ഒറ്റച്ചാര്‍ജില്‍ 22 മണിക്കൂര്‍ വരെയാണ് ബാറ്ററി ബാക്കപ് ആപ്പിള്‍ ഡ്യുവോയില്‍ വാഗ്ദാനം ചെയ്യുന്നത്. അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ അഞ്ച് മണിക്കൂര്‍ വിഡിയോ പ്ലേബാക്കും അവകാശപ്പെടുന്നു. ഇന്നര്‍ സ്ക്രീന്‍ യൂസേജില്‍ 31 മണിക്കൂര്‍ വിഡിയോ പ്ലേബാക്കും ഔട്ടര്‍ സ്ക്രീന്‍ യൂസേജില്‍ 44 മണിക്കൂര്‍ ബാറ്ററി പ്ലേബാക്കുമാണ് കമ്പനി പറയുന്നത്. ഐഫോണ്‍ 18 പ്രോ, പ്രോ–മാക്സ് സെപ്റ്റംബര്‍ 18ന് വിപണിയിലെത്തും. ഇതിന്‍റെ പ്രീ–ഓര്‍ഡര്‍ സെപ്റ്റംബര്‍ 12ന് ആരംഭിക്കും. 256 ജിബിയുടെ ഐഫോണ്‍ 18 പ്രോയ്ക്ക് 1,64,900 രൂപയാണ് വില. 512 ജിബിക്ക് 1,89,900 രൂപയും ഒരു ടിബിക്ക് 2,39,900 രൂപയും രണ്ട് ടിബിക്ക് 3,14,900 രൂപയും വിലയാകും. പ്രോ മാക്സ് സീരിസിനാവട്ടെ 256 ജിബിക്ക് 1,79,900 രൂപയും 512 ജിബിക്ക് 2,04,900 രൂപയും ഒരു ടിബിക്ക് 2,54,900 രൂപയും രണ്ട് ടിബിക്ക് 3,29,900 രൂപയും ഇന്ത്യയില്‍ വിലയാകും.അമേരിക്കയിലാവട്ടെ ഐഫോണ്‍ 18 പ്രോയ്ക്ക് ഏകദേശം ഒരു ലക്ഷത്തിനടുത്ത് രൂപ മാത്രമാണ് വിലയാകുക. പ്രോ മാക്സ് സീരിസിന് ഒരു ലക്ഷത്തിപ്പതിനാലായിരം രൂപ മുതലും വിലയാകും.

