പാലക്കാട് പട്ടാമ്പിയില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. പട്ടാമ്പി– പെരിന്തല്‍മണ്ണ റോഡില്‍ മല്‍സ്യമാര്‍ക്കറ്റിന് സമീപമാണ് സംഭവം. തീപടര്‍ന്ന ഉടന്‍ യാത്രക്കാരെ പുറത്തിറക്കി. ആര്‍ക്കും പരുക്കില്ല.ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. പട്ടാമ്പിയിൽ നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിന്റെ മുൻവശത്തെ എൻജിനിൽ നിന്ന് പുകയും തീയുമുയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ ബസ് റോഡരികിലേക്ക് നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. തൊട്ടുപിന്നാലെ തീ പടരുകയും ബസിന്റെ മുൻഭാഗം കത്തിയമരുകയായിരുന്നു.അപകടസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും വേഗത്തിൽ പുറത്തിറക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവമറിഞ്ഞ് പ്രദേശവാസികളും ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും തീ പൂർണ്ണമായി അണയ്ക്കുകയും ചെയ്തു. തീപിടുത്തത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായി കത്തിനശിച്ചിട്ടുണ്ട്. എൻജിനിലെ സാങ്കേതിക തകരാറാണോ തീപിടുത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേനയും മോട്ടോർ വാഹന വകുപ്പും പരിശോധിച്ച് വരികയാണ്.
ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

