വാഹന മോഡിഫിക്കേഷനിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജനങ്ങളുടെ സുരക്ഷ നോക്കാതെയാണ് ഇവിടെ പല കാര്യങ്ങളും ചെയുന്നത്. കർശനമായ പരിശോധന വേണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
ജീപ്പുകളിൽ വലിയ ടയറുകൾ ഘടിപ്പിക്കുന്നത് തുടർച്ചയായ അപകടങ്ങൾക്ക് വഴിവെക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം, കാസർഗോഡ് ജില്ലകളിലെ അപകടങ്ങൾ ചൂണ്ടികാണിച്ചായിരുന്നു വിമർശനം.

