വരുന്നു അഞ്ചുദിവസത്തെ ബാങ്ക് ‘അവധി


വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍. 27 ഞായറാഴ്ചയാണ്. 26 നാലാം ശനിയാഴ്ച ആയതിനാല്‍ അന്നും ബാങ്ക് അവധിയാണ്. ചുരുക്കത്തില്‍ വരുന്ന ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള അഞ്ചു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. അതിനാല്‍ സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ഇടപാടുകള്‍ വരുംദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അവധി ദിവസങ്ങളിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തടസ്സമില്ല.


Leave a Reply

Your email address will not be published. Required fields are marked *