കാര്‍ മരത്തിലിടിച്ചുകയറി രണ്ടുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതരപരുക്ക്


പാലക്കാട് ഒറ്റപ്പാലം തൃക്കങ്ങോട്ട് കാർ മരത്തില്‍ ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഷൊർണൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് വന്ന കാറാണ് പുലര്‍ച്ചെ അപകടത്തിൽപ്പെട്ടത്. മരിച്ചവർ പനമണ്ണ സ്വദേശികളാണെന്നാണു വിവരം. അഞ്ചു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. പൂർണമായി തകർന്ന കാറിൽ നിന്നു വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.


Leave a Reply

Your email address will not be published. Required fields are marked *