മദ്യം വാങ്ങിച്ചു കൊടുത്തില്ലെങ്കിൽ വെടിവച്ച് കൊല്ലുമെന്ന് ഭീഷണി, മൂവർ സംഘം പിടിയിൽ


ആലുവ: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. എടത്തല മുരിങ്ങാശേരി യൂസഫ് (50), ഷഫീഖ് (45 ), വിജുകുമാർ, (46) എന്നിവരെയാണ് എത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് ചുണങ്ങംവേലിയിലെ ബാറിൽ വച്ചായിരുന്നു സംഭവം. സൗത്ത് എഴിപ്രം സ്വദേശിയെയാണ് മദ്യം വാങ്ങിച്ചു കൊടുത്തില്ലെങ്കിൽ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. ഷെഫീഖും യൂസഫുമാണ് ബാറിൽ ഉണ്ടായിരുന്നത്. വിജു കുമാറാണ് ഇവർക്ക് തോക്ക് നൽകിയത്. യൂസഫിന്‍റെ കാർ പരിശോധിച്ചപ്പോൾ സീറ്റിനടിയിൽ നിന്ന് വടിവാൾ കണ്ടെടുത്തു. കൊച്ചിൻ ബാങ്ക് പരിസരത്തെ ഗോഡൗണിൽനിന്ന് ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച തോക്കും പെല്ലറ്റുകളും കസ്റ്റഡിയിലെടുത്തു. യൂസഫിനെതിരെ ആലുവ, എടത്തല , ചേരാനല്ലൂർ, നെടുമ്പാശേരി എന്നീ സ്റ്റേഷനുകളിൽ ഏഴ് കേസുകളുണ്ട്. ഷഫീഖിനെതിരെ എടത്തല, കാസർഗോഡ് റയിൽവേ പി.എസ്, അമ്പലമേട് എന്നീ സ്റ്റേഷനുകളിലായി ആറ് കേസുകളും, വിജു കുമാറിനെതിരെ നെടുമ്പാശേരി,ആലുവ സ്റ്റേഷനുകളിലായി മൂന്ന് കേസുകളും ഉണ്ട്.എസ് ഐ മാരായ എസ് എസ് ശ്രീലാൽ, ഒ.എം സെയ്തു, എ സജീവ്, എ.എസ്.ഐ. കെ.ബി സജീവ്, സീനിയർ സി പി ഒ മാരായ നിഷാദ്, ലിജോ ജേക്കബ്, സി പി ഒ മാരായ ഫിറാഷ് , ഭവജേഷ്, ഹരീഷ് രാജ് എന്നിവരാണ് അന്വേഷണ സംഘത്തിണ്ടായിരുന്നത്


Leave a Reply

Your email address will not be published. Required fields are marked *